

ലെബനീസ് ചിക്കൻ ഫത്തേ
ക്രിസ്പി ബ്രെഡ്, ക്രീമി താഹിനി-യോഗർട്ട് സോസ്, സുഗന്ധമുള്ള ചിക്കൻ — ലെയർഡ് ഡിഷ്


ആവശ്യമായ സാധനങ്ങൾ
ചിക്കൻ വേവിക്കാൻ
ചിക്കൻ (ബോൺലെസ് / ചെറിയ കഷണങ്ങൾ) – 300 ഗ്രാം
ഉള്ളി – 2 (കഷണങ്ങൾ)
വെളുത്തുള്ളി – 3 അല്ലി
കറുവപ്പട്ട – 1 ചെറിയ കഷണം
ഏലയ്ക്ക – 2 എണ്ണം
ഉപ്പ് – ആവശ്യത്തിന്
കുരുമുളക് – ½ ടീസ്പൂൺ
ബ്രെഡ് ലെയർ
ബ്രെഡ് – 2
ഒലീവ് ഓയിൽ – 1–2 ടീസ്പൂൺ
തഹിനി-യോഗർട്ട് സോസ്
കട്ട തൈര് – 1 കപ്പ്
എള്ള് പേസ്റ്റ് – 2 ടേബിൾസ്പൂൺ
വെളുത്തുള്ളി പേസ്റ്റ് – 1 ടീസ്പൂൺ
നാരങ്ങാനീര് – 1½ ടേബിൾസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
ടോപ്പിംഗ്
വേവിച്ച ചെറുപയർ – ½ കപ്പ്
പൈൻ നട്ട് / കശുവണ്ടി – 2 ടേബിൾസ്പൂൺ
പാപ്രിക്ക / കുരുമുളക് പൊടി
പാഴ്സ്ലി (അല്ലെങ്കിൽ മല്ലിയില) – അല്പം
ഒലീവ് ഓയിൽ – അല്പം


തയ്യാറാക്കുന്ന വിധം
ചിക്കൻ വേവിക്കുക
ചിക്കൻ, ഉള്ളി, വെളുത്തുള്ളി, കറുവപ്പട്ട, ഏലയ്ക്ക, ഉപ്പ്, കുരുമുളക് എന്നിവ വെള്ളം ചേർത്ത് മൃദുവാകുന്നതുവരെ വേവിക്കുക. വേവിച്ച ചിക്കൻ പൊടിച്ചെടുക്കുക. (സ്റ്റോക്ക് സൂക്ഷിക്കുക)
ബ്രെഡ് ക്രിസ്പി ആക്കുക
പിറ്റ ബ്രെഡ് ചെറുകഷണങ്ങളാക്കി ഒലീവ് ഓയിൽ പുരട്ടി ഓവനിലോ പാനിലോ ഗോൾഡൻ ക്രിസ്പി ആക്കുക.




സോസ് തയ്യാറാക്കുക
തൈര്, താഹിനി, വെളുത്തുള്ളി പേസ്റ്റ്, നാരങ്ങാനീര്, ഉപ്പ് എന്നിവ ചേർത്ത് സ്മൂത്ത് സോസ് ഉണ്ടാക്കുക.
ലെയറിംഗ് (പ്രധാന ഘട്ടം)
ആദ്യം ക്രിസ്പി ബ്രെഡ്, അതിന് മുകളിൽ അല്പം ചിക്കൻ സ്റ്റോക്ക് തളിക്കുക
ചെറുപയർ + ചിക്കൻ
മുകളിൽ ക്രീമി താഹിനി-യോഗർട്ട് സോസ്
ടോപ്പിംഗ്
ഒലീവ് ഓയിൽ ചൂടാക്കി പൈൻ നട്ട് / കശുവണ്ടി ഫ്രൈ ചെയ്ത് പാപ്രിക്ക ചേർത്ത് ഡിഷിന് മുകളിൽ ഒഴിക്കുക. പാഴ്സ്ലി ചേർക്കുക.
-ശ്രീരാജ് CR










