ശരീരം മെലിഞ്ഞിരിക്കുന്നവർ വിഷമിക്കണ്ട,വണ്ണം കൂട്ടാനുളള പ്രകൃതിദത്ത വഴികൾ

0
0

ശരീരം മെലിഞ്ഞിരിക്കുന്നവർ വിഷമിക്കണ്ട,വണ്ണം കൂട്ടാനുളള പ്രകൃതിദത്ത വഴികൾ

ശരീരം മെലിഞ്ഞിരിക്കുന്ന പലരും വണ്ണം വെക്കാനായി എന്ത് ചെയ്യണം എന്ന് ആകുലപ്പെടാറുണ്ട് ഒരു കാര്യം അറിയുക.

വണ്ണം വെക്കുക എന്നത് ആരോഗ്യലക്ഷണം അല്ല മറിച്ച് ചുറുചുറുക്കും ഉന്മേഷവുമൊക്കെയാണ് നല്ല ആരോഗ്യ ലക്ഷണം വണ്ണം കൂടുന്തോറും രോഗങ്ങളുടെ ഘോഷ യാത്ര തുടങ്ങും എന്ന് കൂടെ അറിയുക.

എങ്കിലും ശരീര വണ്ണം തീരെയില്ലാത്തവരുടെ വിഷമം മാറ്റാൻ ഇതാ പ്രകൃതിയിൽ നിന്ന് തന്നെ ഉളള ചില ഔഷധകൂട്ടുകൾ ക്ഷയം ഉളളവരും പാരമ്പര്യമായി മെലിഞ്ഞവരും തടിക്കില്ല.

എന്നത് ഒരു തെറ്റായ കാര്യമാണ്.
അടുക്കളയിൽ നിന്നും ആണ് ആരോഗ്യം.അപ്പോൾ തടി കൂടാനുളള ആദ്യ ഔഷധം അവിടെ നിന്നുളള ഭക്ഷ്യ വസ്തുക്കൾ ഉപയോഗിച്ച് തയ്യാറാക്കാം.

വേണ്ട സാധനങ്ങൾ
1)മക്കാ ചോളം അഥവാ -മേസ് ആവശ്യത്തിന്.
സവാള ഉളളി-ഒരെണ്ണം
നെയ്യ്-ഉളളി വഴറ്റി എടുക്കാൻ
വേണ്ട അളവ്
കുരുമുളക്പൊടി-ആവശ്യത്തിന്
കല്ലുപ്പ്-ആവശ്യത്തിന്
മല്ലി ഇല- ആവശ്യത്തിന്

ചെയ്യേണ്ട വിധം

ചോളമണികൾ ഉതിർത്തു വേവിച്ചു വെയ്ക്കുക.നെയ്യ് പാത്രത്തിൽ ഒഴിച്ച് ചെറുതീയിൽ ചൂടാക്കി അതിൽ സവാള ഉളളി അരിഞ്ഞത് ഇട്ടു ഉളളി വേവുന്നത് വരെ വഴറ്റുക അതിന് ശേഷം ആവശ്യത്തിന് വെളളം ഒഴിച്ച് വേവിച്ച് വെച്ചിരിക്കുന്ന ചോളം ഇട്ട് നല്ലവണ്ണം തിളച്ച് വരുമ്പോൾ അതിൽ കല്ലുപ്പ്.കുരുമുളക്പൊടി,ഇവകൾ ഇട്ടു അതിനു മേലെ മല്ലിയില മുറിച്ചിട്ട് ചോളം ചവച്ചം തിന്നുകയും അതിലെ വെളളം ഒരു സൂപ്പ് പോലെ കഴിക്കുക.

2)അത്തിപ്പഴം-5എണ്ണം
(ഉണങ്ങിയത് ആകാം)
ആട്ടിൻ പാൽ-200മില്ലി
അത്തിപ്പഴം ചവച്ച് തിന്നു പുറമെ പാൽ കുടിക്കുക.വണ്ണം വെക്കും.

സമൂഹത്തിന് വളരെ ഉപകാരപ്രദമായ ആരോഗ്യപരവും മാനസികപരവുമായ ഒരുപാട് ഹെൽത്ത്‌ ടിപ്‌സുകൾ നിങ്ങൾക്ക് ലഭിക്കുവാൻ ഈ പേജ് ഇപ്പോൾ തന്നെ ലൈക്‌ ചെയ്യുക.നിങ്ങളുടെ കൂട്ടുകാരിലേക്ക് എത്തിക്കുവാൻ പോസ്റ്റുകൾ ഷെയർ ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here