6 വ്യായാമങ്ങള്‍ പറയുന്ന മലയാളി പെണ്‍കുട്ടി !

0
1

കാർഡിയോ വ്യായാമമാണ് കൊഴുപ്പ് എരിച്ചു കളയുന്നത്. സൈക്ലിങ്, നൃത്തം, ജോഗിങ്, നടത്തം….തുടങ്ങിയവയെല്ലാം കാർഡിയോ വ്യായാമങ്ങളാണ്. ഇതിൽ നിങ്ങൾക്കിഷ്ടമുള്ളത് തിരഞ്ഞെടുക്കുക. 15-30 മിനിറ്റ് കാർഡിയോ വ്യായാമം ചെയ്യുമ്പോൾ നമ്മുടെ ഹൃദയമിടിപ്പിന്റെ നിരക്ക് വർധിക്കണം. ആയാസം തോന്നണം. ചെറിയ കിതപ്പു തോന്നണം. പക്ഷേ, കിതപ്പു കാരണം സംസാരിക്കാൻ പറ്റാത്ത അവസ്ഥ ആകരുത്, അങ്ങനെ വന്നാൽ ഹൃദയത്തിന് അമിത സ്ട്രെയിൻ ആയെന്നാണ് അർഥം. അമിതക്ഷീണം, തളർച്ച ഇവ തോന്നരുത്.കണ്ടീഷനിങ് വ്യായാമം തുടക്കക്കാർ 10 മിനിറ്റ് നേരം ചെയ്തു തുടങ്ങി ദിവസം അരമണിക്കൂർ നേരത്തേക്ക് ചെയ്യാം. കാർഡിയോ വ്യായാമവും കണ്ടീഷനിങ് വ്യായാമവും ഒന്നിടവിട്ട ദിവസങ്ങളിൽ മാറി മാറി ചെയ്യുന്നതാവും സൗകര്യപ്രദം. നമ്മുടെ ശരീരത്തിന്റെ ഒരു ഭാഗത്തെ കൊഴുപ്പ് മാത്രമായി കുറയ്ക്കാൻ പറ്റില്ലെന്നും ഓർക്കുക. വ്യായാമം ചെയ്യുമ്പോഴും മൊത്തത്തിലാണ് കൊഴുപ്പ് കുറയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here