അടിവസ്ത്രം ഫാഷന്‍ ആയെടുത്ത് റോഡിലേക്ക് ഇറങ്ങുന്നവര്‍ ഇന്ന് സര്‍വ്വ സാധാരണം ആണ്…!!

0
152

അടിവസ്ത്രം ഫാഷന്‍ ആയെടുത്ത് റോഡിലേക്ക് ഇറങ്ങുന്നവര്‍ ഇന്ന് സര്‍വ്വ സാധാരണം ആണ്. ആണ്‍ കുട്ടികള്‍ ലോ വൈയ്സ്റ്റ് ജീന്‍സ് ഇട്ടിട്ട് നാട്ടുകാര്‍ക്കു മുമ്പില്‍ അടിവസ്ത്രം പ്രദര്‍ശിപ്പിച്ചു നടക്കുമ്പോള്‍ പെണ്‍കുട്ടികള്‍ ലെഗ്ഗിന്‍സ് എന്ന അടിവസ്ത്രം ധരിച്ചു പൂര്‍ണമായും പ്രദര്‍ശിപ്പിച്ചു നടക്കുന്നു.
ഇങ്ങനെ തന്‍റെ നഗ്നത മറ്റുള്ളവരുടെ മുന്‍പില്‍ പ്രദര്‍ശിപ്പിക്കുകയും തന്‍റെ നഗ്നത ആരെങ്കിലും ആസ്വദിക്കുന്നത് കണ്ടിട്ട് അവരെ പുച്ഛത്തോടെ ഒന്ന് നോക്കി അവഗണിക്കുകയും അല്ലെങ്കില്‍ ബഹളം ഉണ്ടാക്കി നോക്കിയ ആളെ നാണം കെടുത്തുകയും ചെയുന്നതിന്റെയൊക്കെ അര്‍ത്ഥം എന്താ. അശ്ലീലത കലര്‍ന്ന വസ്ത്രങ്ങള്‍ ധരിച്ച് എല്ലാം പ്രദര്‍ശിപ്പിച്ചിട്ട് അവന്മാര്‍ എന്നെ നോക്കുന്നു എന്ന് പരാതി പറഞ്ഞിട്ട് എന്ത് കാര്യം.സത്യത്തില്‍ ലെഗ്ഗിന്‍സ് ഒരു അടിവസ്ത്രമാണെന്ന സത്യം ആര്‍ക്കൊക്കെ അറിയാം.

ലെഗ്ഗിന്‍സ് ധരിച്ചു പോകുന്ന സ്ത്രീകളെ അല്ലെങ്കില്‍ പെണ്‍കുട്ടികളെ ആണുങ്ങള്‍ ആര്‍ത്തിയോ്യും കാമക്കണ്ണുകളോടേയും നോക്കുന്നത് പലപ്പോഴും കണ്ടിടരിക്കുന്നു. ആള്‍ക്കൂട്ടത്തില്‍ പലരുടെയും കാമം നിറഞ്ഞ നോട്ടത്തിനു വിധേയം ആകുന്നുണ്ടെന്ന് പെണ്‍കുട്ടികള്‍ തിരിച്ചറിയുന്നുണ്ടോ.കിടപ്പ് മുറിയില്‍ ഇടുന്ന വസ്ത്രം ആണ് ഫാഷന്‍ എന്ന പേരില്‍ ഇട്ടിട്ട് റോഡില്‍ ഇറങ്ങുന്നത്.
ലെഗ്ഗിന്‍സ് ധരിച്ച് ഇറങ്ങുന്ന പെണ്‍കുട്ടികളുടെ ടോപിനു ഇറക്കം നന്നേ കുറവായിരിക്കും. അതല്ലെങ്കില്‍ താഴേന്നു മുകളില്‍ വരെ ഇരു വശത്തും കീറല്‍ ഉണ്ടായിരിക്കും. അതിനു പ്രത്യേകിച്ച് പരിധി ഒന്നും ഇല്ല. ഏതു വരെ കീറല്‍ ആകാം എന്ന് ഇപ്പോഴും പരീക്ഷണത്തില്‍ ആണ് പലരും.

എന്നാല്‍ ചില സ്ത്രീകള്‍ ഭര്‍ത്താക്കന്മാരുടെ ഒപ്പം ഈ ലെഗ്ഗിന്‍സ് ഒക്കെ ഇട്ടിട്ട് പോകുമ്പോഴും നാട്ടുകാര്‍ അതു നോക്കി വെള്ളമിറക്കുമ്പോള്‍ ഭര്‍ത്താക്കന്മാര്‍ക്ക് ഒന്നും തോന്നാറില്ലേ. പുറത്തേക്കു ഇറങ്ങുന്ന സമയം സ്വന്തം പെണ്ണിന്‍റെ വസ്ത്രം അല്ലെങ്കില്‍ ഷാള്‍ അല്‍പം മാറികിടന്നാല്‍ അല്ലെങ്കില്‍ സാരി സ്ഥാനം തെറ്റിയാല്‍ അതൊക്കെ നേരെ ഇടാന്‍ പറയുന്നവനല്ലേ ശരിക്ക് ഭര്‍ത്താവ്.നിങ്ങള്‍ ലെഗ്ഗിന്‍സ് ഇടുമ്പോള്‍ ശരീരത്തിന്‍റെ ആഴവും പരപ്പും നാട്ടുക്കാരെ കാണിക്കാന്‍ തന്നെ ആണെന്നേ എല്ലാവരും കരുതൂ.
നിങ്ങള്‍ മാന്യമായിട്ടൊന്ന് വസ്ത്രം ധരിച്ച് പുറത്ത് ഇറങ്ങി നോക്കൂ. നിങ്ങളുടെ ശരീരത്തിന്റെ വടിവും ഒടിവും എല്ലാം ആരെങ്കിലും നോക്കുന്നുണ്ടൊ എന്ന് ശ്രദ്ധിച്ചു നോക്കൂ. ഉണ്ടാവില്ല. കാരണം നിങ്ങള്‍ ഇതൊക്കെ പ്രദര്‍ശിപ്പിക്കുമ്പോ മാത്രമേ മറ്റുള്ളവര്‍ നോക്കൂ എന്ന് മനസ്സിലാക്കിക്കോളൂ.ലെഗ്ഗിന്‍സ് ഇട്ടിട്ട് ഇറങ്ങുകയാണെങ്കില്‍ പലരും കയ്യടിച്ചേക്കാം. എന്നാല്‍ അവര്‍ എന്തിനാണ് കയ്യടിച്ചത് എന്ന് ഒന്നു ചിന്തിക്കുന്നത് നല്ലതായിരിക്കും.

നിങ്ങളുടെ പെണ്മക്കള്‍ക്കു വസ്ത്രം വാങ്ങി കൊടുക്കുമ്പോള്‍ രക്ഷിതാക്കള്‍ ആദ്യം ശ്രദ്ധിക്കേണ്ടത് എന്തെന്നോ, ആ വസ്ത്രം നിങ്ങളുടെ മകള്‍ക്ക് ചേരുന്ന വസ്ത്രമാണോ എന്ന്. അതല്ലാതെ നിങ്ങളുടെ പെണ്‍കുട്ടികളുടെ ശരീരം പ്രദര്‍ശിപ്പിക്കുന്ന വസ്ത്രങ്ങള്‍ വാങ്ങിക്കൊടുത്ത് കഴുകന്‍ കണ്ണുകളുമായി ഇര പിടിക്കാന്‍ കാത്തു നില്‍ക്കുന്ന (ചിലര്‍ മാത്രം) സമൂഹത്തിന്‍റെ മുന്‍പിലേക്ക് ഇട്ടു കൊടുക്കുകയല്ല ചെയ്യേണ്ടത്.ലെഗ്ഗിന്‍സ് ഇട്ടു നടക്കുന്ന പെണ്‍കുട്ടികള്‍ അക്ഷരാര്‍ത്ഥത്തില്‍ അരക്ക് താഴെ തുണി ഉടുക്കാതെ നടക്കുന്നു എന്ന തോന്നലാണ്. ലെഗ്ഗിന്‍സ് ധരിച്ച അത്മവിശ്വാസത്തില്‍ പോകുമ്പോള്‍ നിങ്ങള്‍ ഒന്ന് ഓര്‍ക്കുക, അടിവസ്ത്രം മാത്രം ധരിച്ച് നിരത്തുകളില്‍ നിങ്ങള്‍ നഗ്നതാ പ്രദര്‍ശനം നടത്തുകയാണ് എന്നത്.

മാന്യമായ വസ്ത്രം ധരിക്കുന്ന ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ആണ് സമൂഹം ബഹുമാനിക്കുക. മാന്യ വസ്ത്രം ഒരുവള്‍ ധരിച്ചാല്‍ അവളുടെ മുഖത്തു മാത്രമേ പുരുഷന്‍ നോക്കു. അശ്ലീല വസ്ത്രം ആണ് ധരിക്കുന്നതെങ്കിലോ സ്ത്രീകള്‍ക്ക് ഒരിക്കലും ഒരു പുരുഷനില്‍ നിന്ന് ബഹുമാനം ലഭിക്കുകയില്ല. ഇങ്ങനെ വസ്ത്രം ധരിക്കുമ്പോഴാണ് അവരും അശ്ലീല കമന്റുകളും മോശമായ പദ പ്രയോഗങ്ങളും മോശമായ നോട്ടങ്ങളും നോക്കുന്നത് എന്ന് മനസ്സിലാക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here