ഷെയര്‍ ചെയുക ഏവരുടെയും ജീവന്‍ രക്ഷിക്കുക !

0
1

ഹൃദ്രോഗങ്ങളിൽ ഏറ്റവും മാരകമാണ് ഹൃദായാഘാതമെന്ന ഹാർട്ട് ആറ്റാക്ക്.
പെട്ടെന്നെത്തി ജീവന്‍ കവരുന്ന ഒന്നാണ് ഹൃദയാഘാതം. പലപ്പോഴും അറ്റാക്ക് ലക്ഷണങ്ങള്‍ തിരിച്ചറിയാന്‍ കഴിയാത്തതാണ് പ്രശ്‌നമാകുന്നത്. ഹൃദയാഘാതം സംഭവിക്കുന്ന 90 ശതമാനത്തിലധികം പേരിലും അത് വരാതെ നോക്കാൻ കഴിയുമായിരുന്നു അഥവാ പ്രതിരോധിക്കാൻ സാധിക്കുമായിരുന്നു എന്നതാണ് സങ്കടകരമായ വസ്തുത.ഹൃദയത്തിന് സുഗമമായി പ്രവര്‍ത്തിക്കണമെങ്കില്‍ ഹൃദയപേശികളിലേക്ക് രക്തം തടസ്സമൊന്നുമില്ലാതെ ഒഴുകിയെത്തണം. കൊറോണറി ധമനികളിലൂടെയാണ് രക്തം ഹൃദയപേശികളിലെത്തിച്ചേരുന്നത്. കൊറോണറി ധമനികളുടെ ഉള്‍ഭിത്തിയില്‍ കൊളസ്‌ട്രോളും രക്താണുക്കളും മറ്റും അടിഞ്ഞുകൂടി രക്തപ്രവാഹത്തിന് തടസ്സമുണ്ടാകുമ്പോള്‍ ഹൃദയപേശികള്‍ക്ക് ആവശ്യത്തിന് രക്തം കിട്ടാതെ വരും. തുടര്‍ന്ന് ഹൃദയകോശങ്ങളും പേശികളും നിര്‍ജീവമായി പ്രവര്‍ത്തനരഹിതമാകുന്നു. ഇതാണ് ഹാര്‍ട്ട് അറ്റാക്ക് അഥവാ മയോകാര്‍ഡിയല്‍ ഇന്‍ഫാര്‍ക്ഷന്‍. ശരിക്കും നമ്മുടെ ശരീരം ഒരുമാസം മുന്‍പു മുന്‍പു തന്നെ അറ്റാക്ക് ലക്ഷണങ്ങള്‍ കാണിക്കും. അവ തിരിച്ചറിയുകയാണ് പ്രധാനം. പ്രധാനമായും ആറു ലക്ഷണങ്ങളാണ് ശരീരം കാണിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here