ഹൃദയ ബ്ലോക്ക് ഒഴിവാക്കാൻ ആഗ്രഹിക്കുന്നവർ ഇ ഡോക്ടർ പറയുന്നത് ഒരു നിമിഷം ശ്രദ്ധിക്കൂ

0
35

ഹൃദയമാണ് ഒരു മനുഷ്യന്റെ ആയുസു നിശ്ചയിക്കുന്നതെന്നു വേണമെങ്കില്‍ പറയാം. ശരീരത്തിന്റെ ആകെയുള്ള പ്രവര്‍ത്തനത്തിന്റെ കൂടുതല്‍ കാര്യങ്ങളും നിയന്ത്രിയ്ക്കുന്നത് ഹൃദയം തന്നെയാണ്.ഹൃദയപ്രശ്‌നങ്ങള്‍ പലപ്പോഴും ആര്‍ക്കും തിരിച്ചറിയാന്‍ കഴിയാറില്ല. ഇതുകൊണ്ടാണ് ഹാര്‍ട്ട് അറ്റാക് വന്നു മരിച്ചുവെന്ന വാര്‍ത്തകള്‍ കൂടുതലായി കേള്‍ക്കുന്നതും.ഹൃദയപ്രശ്‌നങ്ങള്‍ കണ്ടെത്തുവാനുള്ള ഒരു പ്രധാന വഴി ഇസിജി പോലുള്ള ടെസ്റ്റുകളാണ്. ഇത് കൃത്യമായ ചെയ്യുകയും വേണം.

എന്താണ് ഹാര്‍ട്ട് ബ്ലോക്ക്‌
നന്നായി ശരീരം അനങ്ങുകയും വ്യായാമം ചെയ്യുകയും ചെയ്യുന്ന ഒരാള്‍ക്ക് പിന്നെ അത് ചെയ്യുമ്പോള്‍ കിതപ്പ്,അത് ചെയ്യാന്‍ കഴിയാതെ വരിക,ഓടാന്‍ കഴിയാതെ വരിക,പുറം വേദന,വിമ്മിഷ്ടം ത്ടങ്ങിയവ ഉണ്ടാകുക ആണെങ്കില്‍ അയാളില്‍ 70 ശതമാനത്തില്‍ കുറയാത്ത ബ്ലോക്ക്‌ ഉണ്ടാകാന്‍ സാധ്യത ഉണ്ട്ഇനി വേഗത്തില്‍ എന്തെകിലും ചെയാന്‍ ശ്രമിക്കുമ്പോള്‍ ആണ് ബുദ്ധിമുട്ട ഉണ്ടാകുനത് എങ്കില്‍ 80 ശതമാനത്തില്‍ കൂടുതല്‍ ബ്ലോക്ക്‌ ഉണ്ട്

വെറുതെ ഇരിക്കുമ്പോള്‍ തന്നെ ഇത്തരം ബുദ്ധിമുട്ടുകള്‍ ഉണ്ടാകുന്നു എങ്കില്‍ മനസിലാക്കാം 90 ശതമാനത്തില്‍ കുറയാതെ ബ്ലോക്ക്‌ ഉണ്ട് എന്ന്ഇതല്ലാതെയും നിങ്ങളുടെ ഹൃദയം ആരോഗ്യകരമാണോയെന്നു കണ്ടെത്തുവാനുള്ള ചില വഴികളുണ്ട്. തികച്ചും സ്വാഭാവിക വഴികള്‍. ഇവയെന്തൊക്കെയെന്നു നോക്കൂ,

ലക്ഷണങ്ങള്‍:
കിതപ്പ്
ശ്വാസം മുട്ട്
നെഞ്ചില്‍ ഭാരം അനുഭവപെടുക
നെഞ്ചിടിപ്പ് അമിതമായി അനുഭവപ്പെടുക
വെറുതെ നില്‍കാന്‍ തോന്നുക
ഭക്ഷണ ശേഷം ശ്വാസം കിട്ടാന്‍ ബുദ്ധിമുട്ട്
കൈ കാല്‍ കഴപ്പ്
പുറം വേദന

ഊര്‍ജം:നിങ്ങളില്‍ എപ്പോഴും ഊര്‍ജവും ഉന്മേഷവുമുണ്ടോ. ഹൃദയം ആരോഗ്യകരമാണെന്നതിന്റെ ഒരു ലക്ഷണമാണിത്. തളര്‍ച്ച പലപ്പോഴും ഹൃദയപ്രശ്‌നങ്ങളുമായി ബന്ധപ്പെട്ടിരിയ്ക്കുന്നു.

പള്‍സ് റേറ്റ്:നിങ്ങളുടെ പള്‍സ് റേറ്റ് കൃത്യമാണെങ്കില്‍ ഇത് ആരോഗ്യകരമായ ഹൃദയത്തിന്റെ ഒരു ലക്ഷണമാണ്. ഇത് മിനിറ്റില്‍ 72 ആയിരിക്കണം.

ശ്വസനം:ശ്വസിയ്ക്കുവാന്‍ ബുദ്ധിമുട്ടനുഭവപ്പെടുന്നെങ്കില്‍, പ്രത്യേകിച്ച് സ്റ്റെയര്‍കേസുകള്‍ കയറിയ ശേഷം ശ്വാസം തീരെ ലഭിയ്ക്കാതെ വരികയാണെങ്കില്‍ ഇത് ഹൃദയപ്രശ്‌നങ്ങള്‍ കാരണവുമാകാം.

സ്‌ട്രെസ്:സ്‌ട്രെസ് സമയത്തും ശാന്തമായിരിയ്ക്കാന്‍ സാധിയ്ക്കുകയാണെങ്കില്‍ ഇത് ആരോഗ്യകരമായ ഹൃദയത്തിന്റെ മറ്റൊരു ലക്ഷണമായി എടുക്കാം. അല്ലാത്തവര്‍ പെട്ടെന്ന് സ്‌ട്രെസിന് അടിമപ്പെടുന്നവരായിരിക്കും.

ബിപി:ബിപിയിലെ വ്യതിയാനങ്ങളും പലപ്പോഴും ഹൃദയപ്രശ്‌നങ്ങളാണ് കാണിയ്ക്കുന്നത്.

നെഞ്ചില്‍ കനം:ചിലര്‍ക്ക് നെഞ്ചില്‍ കനം പോലെ അനുഭവപ്പെടും. ഇതും ഹൃദയപ്രശ്‌നങ്ങളുടെ ലക്ഷണമാകാം. ഇതില്ലാത്തത് നിങ്ങളുടെ ഹൃദയം ആരോഗ്യകരമാണെന്നതിന്റെ ഒരു ലക്ഷണമാണ്.

സ്‌റ്റെതസ്‌കോപ്:സ്‌റ്റെതസ്‌കോപ് ഉപയോഗിച്ചു പരിശോധിയ്ക്കുമ്പോള്‍ കൃത്യമായ, തടസങ്ങളില്ലാത്ത ഹൃദയമിടിപ്പാണ് അനുഭവപ്പെടുന്നെങ്കില്‍ ഇത് ആരോഗ്യകരമായ ഹൃദയത്തിന്റെ ഒരു ലക്ഷണമാകാം.

ഇസിജി:പരിശോധനകള്‍ നടത്തി ഇസിജി എടുക്കുക. ഇതിലൂടെ ഹൃദത്തിനുണ്ടാകുന്ന വ്യതിയാനങ്ങള്‍ കണ്ടെത്താം. ഇതില്‍ വ്യതിയാനങ്ങള്‍ വരികയാണെങ്കില്‍ ഹൃദയപ്രശ്‌നങ്ങളുണ്ടെന്നു വേണം കരുതാന്‍.

ശരീരഭാരം:നിങ്ങളുടെ ശരീരഭാരം കൃത്യമാണെന്നുറപ്പു വരുത്തുക. ഇത് ആരോഗ്യകരമായ ഒരു ഹൃദയത്തിനുള്ള പ്രധാനപ്പെന്ന ഒന്നാണ്.

കൊളസ്‌ട്രോള്‍:കൊളസ്‌ട്രോള്‍ തോത് കൃത്യമെങ്കില്‍ ഹൃദയം ആരോഗ്യകരമാണെന്നുറപ്പു വരുത്താനുള്ള ഒരു കാര്യമാണിത്.

ട്രെഡ് മില്‍ ടെസ്റ്റ്:ഹൃദയം ആരോഗ്യകരമാണോയെന്നുറപ്പു വരുത്താന്‍ സ്‌ട്രെസ് ടെസ്റ്റ് അഥവാ ട്രെഡ് മില്‍ ടെസ്റ്റ് എടുക്കാം.

വ്യായാമം:കൃത്യമായ ശാരീരിക വ്യായാമമുള്ള ഒരാളാണ് നിങ്ങളെങ്കില്‍ ഒരു പരിധി വരെ ഹൃദയം ആരോഗ്യകരമാണെന്ന് ഉറപ്പു വരുത്തുക തന്നെ ചെയ്യാം.

ഷുഗര്‍:അമിതമായ ഷുഗര്‍ ഹൃദയപ്രശ്‌നങ്ങള്‍ വരുത്താനുള്ള ഒരു കാരണമാകാം. ഇത് നിയന്ത്രണത്തിലാണോയെന്ന് പരിശോധിയ്ക്കുക.

നല്ല ഭക്ഷണം:നല്ല ഭക്ഷണശീലമുള്ള ഒരാളാണ് നിങ്ങളെങ്കില്‍ ഹൃദയപ്രശ്‌നങ്ങള്‍ക്കുള്ള സാധ്യത ഒരു പരിധി വരെ കുറവാണെന്നുറപ്പിയ്ക്കാം.

നയിക്കുന്ന കാരണങ്ങള്‍
20 വയസു മുതല്‍ തന്നെ ബ്ലോക്ക്‌ വരാന്‍ ഉള്ള സാഹചര്യം കൂടുതല്‍ ആണ്
അമിത കൊഴുപ്പ്
മാനസിക സമ്മര്‍ദം
മുന്‍കോപം
പ്രമേഹ സാധ്യത
പുകവലി,ജീവിത ശൈലിയിലൂടെ എങ്ങനെ മറികടക്കാം
പുകവലി നിര്‍ത്തുക മേല്‍പ്പറഞ്ഞ ജീവിത ശൈലി പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ ശ്രമിക്കുക,പ്രമേഹ സാധ്യത ഇല്ലാതാക്കുക ,വ്യായാമം ചെയ്യുക

ഇത് ആയുർവേദപരമായി എങ്ങനെ ഒഴിവാക്കാം എന്ന് ഡോക്ടർ നൈല പറയുന്നത് കേൾക്കുക ഷെയർ ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here