തലവേദനയ്ക്ക് പരിഹാര മാർഗ്ഗങ്ങൾ

0
1

തലവേദനയ്ക്ക് പരിഹാര മാർഗ്ഗങ്ങൾ

തലവേദന വരാത്തവരായി ആരും ഉണ്ടാവില്ല. അസഹ്യമെന്നു തോന്നുമ്പോഴൊക്കെ പാരസെറ്റമോള്‍ ആസ്പിരിന്‍ തുടങ്ങി അലോപ്പതി മരുന്നുകളെയാണ് എല്ലാവരും ആശ്രയിക്കാറുള്ളത്. അവര്‍ അതിന്റെ പാര്‍ശ്വഫലങ്ങളെ കുറിച്ച് അജ്ഞരായതുകൊണ്ടല്ല.

അവര്‍ക്കറിയാം. എന്നാല്‍ അത്യാവശ്യഘട്ടങ്ങള്‍ വരുമ്പോള്‍ പെട്ടെന്നുള്ള ആശ്വാസത്തിനായി അവര്‍ അലോപ്പതിമരുന്നുകളെ ആശ്രയിക്കുകയാണ്.

അത് മനസ്സിലാക്കാവുന്നതാണ്, ആരും തന്നെ തലവേദന ഇഷ്ടപ്പെടുന്നവരല്ല. എന്നാല്‍ അടുത്ത തവണ തലവേദനയുണ്ടാവുമ്പോള്‍ ഈ ലളിതമായതും സുരക്ഷിതവുമായ വഴികള്‍ പരീക്ഷിച്ചുനോക്കൂ.

പ്രകൃതി ദത്തമായ വഴികളിലൂടെ

1. ഒരു ഗ്ലാസ് വെള്ളം, അതില്‍ അല്‍പ്പം മല്ലിയിട്ട് തിളപ്പിക്കുക. ആവിയില്‍ മല്ലിയുടെ ഗന്ധം വരുന്നതു വരെ തിളപ്പിക്കുക. സ്റ്റവ്വ് ഓഫ് ചെയ്ത് അതില്‍ അല്‍പ്പം തേയില ചേര്‍ത്ത് അല്‍പ്പനേരം അടച്ചുവെയ്ക്കുക.

അതുകഴിഞ്ഞ് ഈ വെള്ളം അരിച്ചെടുത്തതിനു ശേഷം മധുരങ്ങളൊന്നും ചേര്‍ക്കാതെ തന്നെ കുടിക്കുക. എന്നിട്ട് ഉറങ്ങുകയോ അല്ലെങ്കില്‍ അല്‍പ്പനേരം വിശ്രമിക്കുകയോ ചെയ്യുക. നിങ്ങള്‍ക്ക് ഭാഗ്യമുണ്ടെങ്കില്‍ നിങ്ങളുടെ തലവേദന പമ്പകടന്നിരിക്കും.

2. ഇഞ്ചി തലവേദനയ്ക്ക് മികച്ച ഒരു മരുന്നാണ്. നിങ്ങള്‍ക്ക് സാധിക്കുമെങ്കില്‍ ഇഞ്ചി കഷ്ണങ്ങള്‍ ചവച്ചിറക്കുകയോ അല്ലെങ്കില്‍ അതില്‍ അല്‍പ്പം തേന്‍ ചേര്‍ത്തോ ചവച്ചിറക്കുക.

അല്ലെങ്കില്‍ ഒരു സ്പൂണ്‍ അരിഞ്ഞുവെച്ച ഇഞ്ചി ഒന്നര കപ്പ് ചൂടുവെള്ളത്തിലിട്ട് തിളപ്പിക്കുക. അതിനു ശേഷം അതില്‍ അല്‍പ്പം തേന്‍ ചേര്‍ത്ത് കുടിക്കുക. തലവേദന അകറ്റാന്‍ എത്ര രുചികരമായ മാര്‍ഗ്ഗം അല്ലേ?

3. നിങ്ങളുടെ തലവേദന ഒരു പക്ഷെ ടെന്‍ഷന്‍ കാരണമാണെങ്കില്‍, ചാമോമൈല്‍ ചായ കുടിക്കുന്നത് നല്ലതാണ്. ചാമോമൈല്‍ എന്നത് യൂറോപ്പില്‍ കണ്ടുവരുന്ന ഒരു തരം ജമന്തിപൂവാണ്. ഇത് ഉണക്കിയത് ഇന്ന് നമ്മുടെ നാട്ടില്‍ പല കടകളിലും ലഭ്യമാണ്.

ഒരു ഗ്ലാസ് വെള്ളത്തിലേക്ക് ഒരു സ്പൂണ്‍ ചാമോമൈല്‍ ചേര്‍ത്ത് തിളപ്പിക്കുക. ഇത് അരിച്ചെടുത്ത് അല്‍പ്പം തേന്‍ ചേര്‍ത്ത് കഴിക്കുക. അല്ലെങ്കില്‍ ശുദ്ധമായ ചാമോമൈല്‍ ടീ ബാഗുകള്‍ വിപണിയില്‍ ലഭ്യമാണ്. ഓഫീസ് സമയങ്ങളിലുണ്ടാകാവുന്ന തലവേദനയകറ്റാന്‍ ഇത് സഹായിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here