അമിത വ്യായാമവും വേണ്ട പട്ടിണിയും കിടക്കണ്ട: കുടവയർ ഇല്ലാതാക്കാൻ ഇതാ കിടിലൻ വെളുത്തുള്ളി ടെക്നിക്ക്‌

0
1

വയറിന് ചുറ്റുമുള്ള ആ എക്സ്ട്രാ പൗണ്ട് എങ്ങനെ ഇല്ലാതാക്കാമെന്ന് ആലോചിച്ച് ആശങ്കപ്പെടുന്നവര്‍ നിരവധിയാണ്. ഈ പ്രശ്‌നത്തിന് ഉത്തമ പരിഹാരമാണ് വെളുത്തുള്ളി എന്നാണ് ആയുര്‍വേദം പറയുന്നത്. ഔഷധ ഗുണമുള്ള വെളുത്തുള്ളി ദിനം പ്രതി കഴിക്കുന്നത് പല രോഗങ്ങള്‍ക്കും പ്രതിവിധിയാണ്.

അമിത വ്യായാമവും പട്ടിണി കിടക്കലും ഇല്ലാതെ ബെല്ലിഫാറ്റ് ഇല്ലാതാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വെളുത്തുള്ളി ഒന്ന് പരീക്ഷിച്ച് നോക്കാവുന്നതാണ്. കൊഴുപ്പിനെ കത്തിച്ചു കളയുന്ന പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്താന്‍ വെളുത്തുള്ളി സഹായിക്കും. വയറു കുറയ്ക്കാന്‍ ദിവസവും വെറും മൂന്ന് അല്ലി വെളുത്തുള്ളി മതിയാകും എന്നാണ് മുതിര്‍ന്നവര്‍ പറയുന്നത്. അതിനായി ചെയ്യേണ്ടത് ഇത്രമാത്രം.

വേണ്ട ചേരുവകള്‍ ഇവയാണ്:

വെളുത്തുള്ളിയും നാരങ്ങയുമാണ് ഇതിന് ആവശ്യമായ സാധനങ്ങള്‍,വെളുത്തുള്ളി– മൂന്ന് അല്ലി,ചെറുനാരങ്ങ – ഒരണ്ണം,വെള്ളം – ഒരു കപ്പ്,ഇഞ്ചി – ചെറിയ കഷ്ണം

ഉണ്ടാക്കേണ്ട രീതി:

ഒരു കപ്പ് വെള്ളത്തില്‍ ചെറുനാരങ്ങ നീര് പിഴിഞ്ഞ് ചേര്‍ക്കുക. അതിലേക്ക് ആവശ്യമായ വെളുത്തുള്ളിയും ഇഞ്ചിയും ചതച്ചു ചേര്‍ക്കുക. രാവിലെ ഭക്ഷണത്തിനു ശേഷം ഈ പാനീയം രണ്ടാഴ്ച അടുപ്പിച്ചു കുടിച്ചാല്‍ അമിതമായുള്ള വണ്ണം കുറയും.

മറ്റ്‌ 6 മാര്‍ഗങ്ങള്‍ കൂടി

എന്തൊക്കെ ചെയ്താലും കുടവയര്‍ കുറയുന്നില്ലെന്ന പരാതിയുമായി വരുന്നവരുണ്ട്. എന്നാല്‍ നമ്മുടെ അടുക്കളയുടെ സഹായത്തോടെ തന്നെ കുടവയര്‍ കുറയ്‌ക്കാനാകും. അത്തരത്തില്‍ 6 മാര്‍ഗങ്ങള്‍ കൂടി പറഞ്ഞുതരാം…

1. നാരങ്ങാ ജ്യൂസ്
ദിവസവും രാവിലെ ഇളം ചൂട് വെള്ളത്തില്‍ അല്‍പ്പം നാരങ്ങാനീര് പിഴിഞ്ഞ് കുടിക്കുക. ഇതിലേക്ക് അല്‍പ്പം തേന്‍ കൂടി ചേര്‍ക്കുന്നത് വളരെ നല്ലതാണ്. രാവിലെ വെറുംവയറ്റില്‍ വേണം ഇത് കുടിക്കേണ്ടത്. കുറച്ചുദിവസം ഇത് തുടര്‍ന്നാല്‍ കുടവയര്‍ കുറയും.

2. ഇഞ്ചി ചായ
ചായയില്‍ ഇഞ്ചി ചതച്ച് ഇട്ട് കുടിക്കുന്നത് കുടവയര്‍ കുറയ്‌ക്കാന്‍ സഹായിക്കും. ഇഞ്ചി ശരീരത്തിലെ ഊഷ്‌മാവ് വര്‍ദ്ധിപ്പിക്കാന്‍ സഹായകരമാണ്. ഊഷ്‌മാവ് വര്‍ദ്ധിക്കുമ്പോള്‍, ശരീരത്തിലെ അമിത കൊഴുപ്പ് ഇല്ലാതാക്കാന്‍ കഴിയും.

3. ബദാം
ബദാം സ്ഥിരമായി കഴിക്കുന്നത് കുടയവര്‍ ഇല്ലതാക്കാന്‍ സഹായിക്കും. ബദാമില്‍ അടങ്ങിയിട്ടുള്ള ഒമേഗ ത്രീ ഫാറ്റി ആസിഡ്, ശരീരത്തിലെ കൊഴുപ്പിനെ ഇല്ലാതാക്കും.
4. തണ്ണിമത്തന്‍

91 ശതമാനവും ജലാംശം അടങ്ങിയിട്ടുള്ള തണ്ണിമത്തന്‍, സ്ഥിരമായി കഴിച്ചാല്‍ കുടവയര്‍ കുറയും. ഭക്ഷണം കഴിക്കുന്നതിന് തൊട്ടുമുമ്പ് വേണം തണ്ണി മത്തന്‍ കഴിക്കേണ്ടത്. ദഹനപ്രക്രിയ എളുപ്പമാകാന്‍ ഇത് സഹായിക്കും.

5. പയര്‍
വിവിധതരം പയര്‍ വര്‍ഗങ്ങള്‍ സ്ഥിരമായി കഴിച്ചാല്‍ കുടവയര്‍ കുറയും. ധാരാളം പ്രോട്ടീന്‍ അടങ്ങിയിട്ടുള്ള പയര്‍ കഴിച്ചാല്‍, ശരീരത്തിലെ കൊഴുപ്പിന്റെ അളവ് സ്വാഭാവികമായും കുറഞ്ഞുവരും. ഇത് കുടവയര്‍ ഇല്ലാതാക്കാന്‍ സഹായകരമാണ്.

.6. തക്കാളി
തക്കാളിയില്‍ 33 കാലറി ഊര്‍ജ്ജം മാത്രമാണ് ഉള്ളത്. ഇതില്‍ അടങ്ങിയിട്ടുള്ള 9-ഓക്‌സോ-ഒഡിഎ എന്ന ഘടകം, രക്തത്തിലെ ചീത്ത കൊളസ്‌ട്രോളിന്റെ അളവ് കുറയ്‌ക്കുക വഴി കുടവയര്‍ ഇല്ലാതാക്കാന്‍ സഹായിക്കുന്നതാണ്.
വീഡിയോ കാണാം

LEAVE A REPLY

Please enter your comment!
Please enter your name here