ഒരാഴ്ച കൊണ്ട് 10 കിലോ കുറയും, ഉലുവ പ്രയോഗം

0
1

തടിയും വയറും കുറയ്ക്കാന്‍ ഉലുവ പല രൂപത്തിലും ഉപയോഗിയ്ക്കാം. ഇത്തരം ചില വഴികള്‍ എന്തൊക്കെ ആണ് എന്ന് നോക്കാം

ഉലുവ അല്‍പം കയ്പ്പുള്ളതു തന്നെയാണ് എന്നാല്‍ ഇതിന് നിരവധി ആരോഗ്യഗുണങ്ങള്‍ ഉണ്ട്. പ്രമേഹം പോലുള്ള രോഗങ്ങള്‍ക്കുള്ള നല്ലൊരു മരുന്നായി ഇത് ഉപയോഗിക്കാം.

ഉലുവ തടി കുറയ്ക്കാനുള്ള നല്ലൊരു പ്രകൃതി ദത്ത വഴിയാണ്. തടി കുറയ്ക്കാന്‍ മാത്രമല്ല, പല രോഗങ്ങള്‍ക്കുള്ള മരുന്നു കൂടിയാണ് ഉലുവ.ഇതില്‍ കരോട്ടിന്‍, വിറ്റാമിന്‍ എ,വിറ്റാമിന്‍ ഇ,വിറ്റാമിന്‍ സി,വിറ്റാമിന്‍ ബീ, കാല്‍സ്യം, മഗ്നീഷ്യം, സിങ്ക്, പൊട്ടാസ്യം, അമിനോ ആസിഡുകള്‍, ദഹനത്തിനുള്ള മിനറലുകള്‍ തുടങ്ങി ഒട്ടേറെ ഘടകങ്ങള്‍ ധാരാളമായി ഉണ്ട്.

അത് കൊണ്ട് തന്നെ ശരീരഭാരം കുറയ്ക്കാനും പ്രമേഹം നിയന്ത്രിക്കാനും ഫലപ്രദമാണ് ഉലുവ ചായ. മികച്ച ദഹനം, രക്ത സമ്മര്‍ദ്ധം നിയന്ത്രിക്കല്‍ എന്നിവയ്ക്കും ഇത് ഫലപ്രദമാണ്

രക്തസമ്മര്‍ദ്ദവും പ്രമേഹവും നിയന്ത്രിക്കുക, മെറ്റബോളിസത്തിന്‍റെ നിരക്ക് വര്‍ദ്ധിപ്പിക്കുക എന്നിവയ്ക്ക് കഴിവുള്ള ഉലുവ ശരീരഭാരം കുറയ്ക്കുന്നതില്‍ ഫലപ്രദമായ ഒന്നാണ്.

ഉലുവ വെള്ളത്തിലിട്ട് ഒരു രാത്രി ഇത് കുതിര്‍ത്ത് വെച്ച് രാവിലെ അരിച്ചെടുക്കുക. കുതിര്‍ത്ത ഉലുവ രാവിലെ വെറും വയറ്റില്‍ ചവച്ചരച്ച് കഴിക്കുകദിവസം മുഴുവന്‍ വയര്‍ നിറഞ്ഞിരിക്കുന്ന തോന്നല്‍‌ നല്കാന്‍ സഹായിക്കുന്നതാണിത്.

ഉലുവ അല്പം വെള്ളം ചേര്‍ത്ത് അരക്കുക. വെള്ളം ചേര്‍ത്ത് ഇതിനെ പേസ്റ്റാക്കി മാറ്റുക. ഒരു പാത്രത്തില്‍ വെള്ളം തിളപ്പിച്ച് അതിലേക്ക് ഈ പേസ്റ്റ് ചേര്‍ക്കുക. രുചിക്ക് വേണ്ടി കറുവപ്പട്ട, ഇ‍ഞ്ചി പോലുള്ളവ ചേര്‍ക്കാം. പാത്രം മൂടി വച്ച് 5 മിനുറ്റ് തിളപ്പിക്കുക. എല്ലാ ദിവസവും വെറും വയറ്റില്‍ ഇത് കഴിക്കാം.

തടി കുറയ്ക്കാന്‍ സഹായിക്കുന്ന നല്ലൊരു വഴിയാണ് ഉലുവയും ശര്‍ക്കരയും അരച്ചു ചേര്‍ത്തു കഴിയ്ക്കാം

ഉലുവ തരിയുള്ള പേസ്റ്റ് രൂപത്തിലാക്കിയെടുക്കുക. ഒരു പാത്രത്തില്‍ വെള്ളം തിളപ്പിച്ച് അതിലേക്ക് ഉലുവ ചേര്‍ക്കുക. ഈ വെള്ളം തണുക്കാനനുവദിച്ച് മൂന്ന് മണിക്കൂറിന് ശേഷം ഒരു കപ്പിലേക്ക് അരിച്ചെടുക്കുക. ഇതില്‍ തേനും നാരങ്ങ നീരും ചേര്‍ത്ത് എല്ലാ ദിവസവും രാവിലെ കുടിക്കുന്നത് വളരെ നല്ലതാണ്.

ശരീരഭാരം കുറയ്ക്കാന്‍ അതിരാവിലെ വെറും വയറ്റില്‍ മുളപ്പിച്ച ഉലുവ കഴിക്കുന്നത് സഹായിക്കും. ഇത് തയ്യാറാക്കാന്‍ വൃത്തിയുള്ള ഒരു തുണിയെടുത്ത് വെള്ളത്തില്‍ കുതിര്‍ത്തത്തിനു ശേഷം ഇതില്‍ ഉലുവയിട്ട് ഭാരമുള്ള ഒരു പാത്രം/കല്ല് ഉപയോഗിച്ച് അമര്‍ത്തി വെയ്ക്കുക. മൂന്ന് രാത്രികള്‍ കഴിഞ്ഞ് ഭാരം നീക്കി അവ വളരാനനുവദിക്കുക. മുള അത്യാവശ്യം വളര്‍ന്ന് കഴിയുമ്പോള്‍ അവ കഴിക്കുന്നത് ശരീരഭാരം കുറക്കാന്‍ സഹായിക്കും .

രാത്രി മുഴുവന്‍ ഒരു കപ്പ് ഉലുവ വെള്ളത്തിലിട്ടു കുതിര്‍ത്തുക. രാവിലെ ഈ വെള്ളം കുടിയ്ക്കാം, ഉലുവ ചവച്ചരച്ചു കഴിയ്ക്കുകയും ചെയ്യാം. വെറുംവയറ്റില്‍ അടുപ്പിച്ചു കഴിയ്ക്കുന്നത് നിരവധി രോഗങ്ങളെ പ്രതിരോധിക്കും.

വീഡിയോ കാണാം

LEAVE A REPLY

Please enter your comment!
Please enter your name here