ഓഖിക്ക് പിന്നാലെ സാഗര്‍ ചുഴലിക്കാറ്റും ഇന്ത്യയെ ലക്ഷ്യം വെച്ച് നീങ്ങുന്നു.ജാഗ്രതാ നിര്‍ദ്ദേശം

0
4

ഓഖിക്ക് പിന്നാലെ സാഗര്‍ ചുഴലിക്കാറ്റും ഇന്ത്യയെ ലക്ഷ്യം വെച്ച് നീങ്ങുന്നതായി റിപ്പോര്‍ട്ട്. മലാക്ക കടലിടുക്കില്‍ രൂപപ്പെട്ട ന്യൂന മര്‍ദ്ദമാണ് ചുഴലിക്കാറ്റിന് കാരണം.കാലാവസ്ഥ നിരീക്ഷണ കേന്ദ്രങ്ങള്‍ ഇത് സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കി കഴിഞ്ഞു.
ശ്രീലങ്കന്‍ തീരത്ത് കഴിഞ്ഞ മാസം 30 ന് രൂപപ്പെട്ട അന്തരീക്ഷ ചുഴലിയാണ് മലാക്ക കടലിടുക്കില്‍ ശക്തിയേറിയ ന്യൂന മര്‍ദ്ദമായി രൂപപ്പെട്ട് ഇന്ത്യയെ ലക്ഷ്യം വെച്ച് നീങ്ങുന്നത്.
നാളെ ന്യൂന മര്‍ദ്ദം ചുഴലിക്കാറ്റായി രൂപാന്തരം പ്രാപിച്ച് ചെന്നൈ തീരത്ത് പതിക്കുമെന്നാണ് റിപ്പോര്‍ട്ട്.

ഓ​ഖി ചു​ഴ​ലി​ക്കാ​റ്റി​നെ തു​ട​ർ​ന്നു ത​മി​ഴ്നാ​ട്ടി​ലും പു​തു​ച്ചേ​രി​യി​ലും അ​ടു​ത്ത 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ മ​ഴ​യ്ക്കു സാ​ധ്യ​ത​യെ​ന്ന് ഇ​ന്ത്യ​ൻ കാ​ലാ​വ​സ്ഥാ പ ​ഠ​ന വി​ഭാ​ഗം. ത​മി​ഴ്നാ​ടി​ന്‍റെ തെ​ക്ക്, വ​ട​ക്ക് പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് മ​ഴ ശ​ക്ത​മാ​കു​ക.
13 കേ​ന്ദ്ര​ങ്ങ​ളി​ൽ ശ​ക്ത​മാ​യ മ​ഴ​യാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്നും ഇ​ന്ത്യ​ൻ കാ​ലാവ​സ്ഥാ പ​ഠ​ന വി​ഭാ​ഗം മേ​ധാ​വി എ​സ്. ബാ​ല​ച​ന്ദ്ര​ൻ അ​റി​യി​ച്ചു.
ത​മി​ഴ്നാ​ടി​ന്‍റെ വ​ട​ക്ക​ൻ തീ​ര​പ്ര​ദേ​ശ​ത്തു​നി​ന്നും ആ​ന്ധ്ര​യു​ടെ തെ​ക്ക​ൻ തീ​ര​ത്തു​നി​ന്നും ഡി​സം​ബ​ർ 25 വ​രെ ആ​ഴ​ക്ക​ട​ലി​ൽ മ​ത്സ്യ​ബ​ന്ധ​ന​ത്തി​നു പോ​ക​രു​തെ​ന്നും മു​ന്ന​റി​യി​പ്പു​ണ്ട്. ചു​ഴ​ലി​ക്കാ​റ്റ് ഈ ​പ്ര​ദേ​ശ​ത്ത് വീ​ശാ​ൻ സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്താ​ണ് മു​ന്ന​റി​യി​പ്പ്. അ​ടു​ത്ത മൂ​ന്നു നാ​ലു ദി​വ​സ​ത്തി​ൽ ചു​ഴ​ലി​ക്കാ​റ്റ് ശ​ക്തി​യാ​ർ​ജി​ക്കു​മെ​ന്നും ബാ​ല​ച​ന്ദ്ര​ൻ പ​റ​ഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here