12 ദിവസം തുടര്‍ച്ചയായി ഈന്തപ്പഴം കഴിച്ചാല്‍ ഇതാകും നിങ്ങളുടെ ശരീരത്തിന് സംഭവിക്കുക.. വീഡിയോ കണ്ടു നോക്കു

0
1

അയേണ്‍ സമ്പുഷ്ടമായ ഒരു ഭക്ഷണമാണ്‌ ഈന്തപ്പഴം.ദിവസവും 10 എണ്ണം വെച്ച് കഴിചാല്‍ മാത്രമേ ഈന്തപ്പഴത്തിന്റെ ഗുണം പൂര്‍ണമായും ലഭിയ്‌ക്കുക ഉള്ളു എന്നും പറയപ്പെടുന്നു.

ഈന്തപഴം കഴിക്കുന്നതിന്റെ ഗുണങ്ങൾ എന്തൊക്കെ ആണ് എന്ന് മനസിലാക്കാം.

കൊളസ്‌ട്രോള്‍, കൊഴുപ്പ്‌ എന്നിവയില്‍ ഈന്തപ്പഴം നിന്നും മുക്തമാണ്‌.പ്രോട്ടീന്‍ കൂടാതെ ഇതിൽ ധാരാളമുണ്ട്. ശരീരത്തിന്റെ അടിസ്ഥാന ഘടഘം ആണ് പ്രോട്ടീനെന്നു പറയാം. ഈന്തപ്പഴം കഴിക്കുന്നതിലൂടെ പ്രതിരോധശേഷി വര്‍ദ്ധിക്കുകയും ചെയ്യുന്നു.

ഈന്തപ്പഴത്തിൽ വൈറ്റമിന്‍ ബി1, ബി2, ബി3, ബി5, എ, സി തുടങ്ങിയ എല്ലാ വൈറ്റമിനുകളും ധാരാളം ഉണ്ട്.
ഇത് ശരീരത്തിന്‌ താല്‍ക്കാലിക ഊര്‍ജം ലഭ്യമാക്കുന്ന ഒന്നു കൂടി ആണ്.മാത്രമല്ല ക്ഷീണം തോന്നുമ്പോഴും വിശക്കുമ്പോഴുമെല്ലാം ഇത് കഴിയ്‌ക്കുന്നത് ഗുണം ചെയ്യും. പൊട്ടാസ്യം ധാരാളമുള്ള ഈന്തപഴത്തില്‍ സോഡിയം തീരെയില്ല എന്നതും ആരോഗ്യത്തിനു ഗുണകരം ആണ്.ഇത് ഹൃദയത്തിനും നാഡീവ്യവസ്ഥയ്‌ക്കും ഏറെ ഗുണകരമാണ്. വിളർച്ച ഒഴിവാക്കാനും രക്തക്കുറവുള്ളവർക്കും ഇത് കഴിക്കുന്നത് ഉത്തമമായ പരിഹാരം ആണ്.

മലബന്ധമകറ്റാനുള്ള നല്ലൊരു വഴിയാണ്‌ ഇതിലെ നാരുകള്‍ . ദഹനേന്ദ്രിയത്തിന്റെ ആരോഗ്യം കാക്കാനും ഇത് വളരെ നല്ലതാണ്.തൂക്കക്കുറവിന്റെ പ്രശ്‌നമുള്ളവര്‍ക്ക്‌ ആരോഗ്യകരമായ രീതിയില്‍ തൂക്കം വര്‍ദ്ധിപ്പിയ്‌ക്കാന്‍ ഈന്തപഴം സഹായകം ആണ്. എന്നാല്‍ ഇത്‌ അമിതവണ്ണം വരുത്തുകയുമില്ല. വയറ്റില്‍ ആസിഡ്‌ രൂപപ്പെടുന്നത്‌ ഈന്തപ്പഴം തടയും. ഇതുവഴി വയറിനെ തണുപ്പിയ്‌ക്കും. അസിഡിറ്റി പോലുള്ള പ്രശ്‌നങ്ങള്‍ ഒഴിവാക്കും. ഇതില്‍ ധാരാളം മഗ്നീഷ്യമുണ്ട്‌. കാല്‍സ്യം വലിച്ചെടുക്കാന്‍ ഇത്‌ ശരീരത്തെ സഹായിക്കും. ഇത് പല്ലിന്റെയും എല്ലിന്റെയും ആരോഗ്യം മെച്ചപ്പെടുത്താനും ഈന്തപ്പഴം വളരെ നല്ലൊരു മരുന്നാണ്.

ചര്‍മത്തിന്‌ മൃദുത്വവും തുടിപ്പുമെല്ലാം നല്‍കാന്‍ ഇതിലെ വൈറ്റമിനുകള്‍, പ്രോട്ടീന്‍, കാല്‍സ്യം, ഫോസ്‌ഫറസ്‌, അയേണ്‍, മഗ്നീഷ്യം എന്നിവ സഹായിക്കുന്നു. ചര്‍മത്തില്‍ ചുളിവുകള്‍ രൂപപ്പെടുന്നതു തടയാനും ഇത് വളരെ നല്ലതാണ്. ചര്‍മത്തിന്‌ ചെറുപ്പം നല്‍കാന്‍ ഈന്തപ്പഴം നല്ലൊരു ഉപാദി ആണ്. മുടിയുടെ ആരോഗ്യത്തിനും ഈന്തപ്പഴം വളരെ നല്ലതാണു.മുടിവേരുകളെ ബലപ്പെടുത്തി മുടികൊഴിച്ചില്‍ തടയുകയും മുടി മൃദുവാക്കാനും തിളക്കമുള്ളതാക്കാനും ഈന്തപ്പഴത്തെ കാല്‍ നല്ലൊരു മരുന്ന് ഇല്ല എന്ന് തന്നെ പറയാം.

വീഡിയോ കാണാം

LEAVE A REPLY

Please enter your comment!
Please enter your name here